RSK അംഗങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വികസിപ്പിക്കാനും നിലനിർത്താനും വേണ്ടി രൂപീകരിച്ച സബ്കമ്മിറ്റിയാണ് RSK ഫിറ്റ്നസ് ക്ലബ്ബ്.
ക്ലബിന് കീഴിൽ യോഗ, വ്യായാമം, കായിക വിനോദങ്ങൾ എന്നിവ നടപ്പിലാക്കാൻ ആണ് ഉദ്ദേശിക്കുന്നത്.
ഇതിൻ്റെ ഭാഗമായി ഫുട്ബോൾ പരിശീലനം നടന്നു വരുന്നു. RSK യുടെ കീഴിൽ നല്ലൊരു ഫുട്ബോൾ ടീമിനെയും ശേഷം ക്രിക്കറ്റ്, ഷട്ടിൽ ബാഡ്മിൻ്റൺ, വോളിബോൾ ടീമുകളുടെയും വാർത്തെടുക്കാൻ ഉദ്ദേശിക്കുന്നു. പ്രാദേശികമായ മത്സരങ്ങളിൽ പങ്കെടുക്കാൻ ടീമുകളെ സജ്ജമാക്കുകയാണ് താൽക്കാലികമായി ക്ലബ് ലക്ഷ്യമിടുന്നത്. ഫുട്ബോൾ ടീം അംഗങ്ങൾക്കുള്ള ജഴ്‌സിയും മറ്റും തയ്യാറായി വരുന്നു. സീതികോയ തങ്ങൾ, നൗഫൽ ഐദീദ്, ഫൈസൽ ബാബു, മഹറൂഫ് തങ്ങൾ, ഷാഹിദ് തങ്ങൾ തുടങ്ങിയവരാണ് ഫിറ്റ്നസ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.